2016-ലെ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്.എ. നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.