Sun. Dec 22nd, 2024

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചായിരിക്കും കിരീടധാരണം നടക്കുക. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകൻ ചാൾസ് രാജാവായി അവരോധിതനായത്. 41-ാമത്തെ രാജാവാണ് ചാൾസ്. രാജവംശത്തിന്റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്ന് ബക്കിം​ഗ്ഹാം കൊട്ടാരം ട്വീറ്റ് ചെയ്തു. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമില രാജ്ഞിയെയും കിരീടമണിയിക്കും.