Sat. Jan 18th, 2025

നടി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടും. ഇന്ത്യൻ വാടക ഗർഭധാരണ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ ദമ്പതികൾ പാലിച്ചോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.