Sun. Feb 2nd, 2025
nirmala sitharaman at vegetable market

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വിഡിയോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് (08.10.2022) കേന്ദ്രമന്ത്രി പച്ചക്കറി വാങ്ങാൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിലെത്തിയത്. ഇതിന്റെ വിഡിയോ മന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. മന്ത്രി പച്ചക്കറി വാങ്ങിക്കുന്നതും കച്ചവടക്കാരുമായും മറ്റ് ആളുകളുമായും സംസാരിക്കുന്നതും കച്ചവടക്കാരായ സ്ത്രീകൾ കാപ്പി കുടിക്കാൻ മന്ത്രിയെ  ക്ഷണിക്കുന്നതും വിഡിയോയിൽ കാണാം.