വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ ഉടൻ പൊളിച്ച് നീക്കാന്‍ സമരസമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ സമരപ്പന്തൽ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി അറിയിച്ചു. സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ലെന്നും അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്നും സമരസമിതി ജനറൽ കൺവീനർ ചൂണ്ടിക്കാട്ടി.