Fri. Nov 22nd, 2024

കൊച്ചി:

രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടിയിരിക്കുകയാണ്. രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്നത്. വില കുതിച്ചുയരുമ്പോൾ സാധാരണ ജനങ്ങൾക്ക് ഇത് കനത്ത പ്രഹരമേൽപ്പിക്കുകയാണ്. ഈ വിലവർധനവിൽ സാധാരണക്കാർക്ക് എങ്ങനെ പ്രതിഷേധിക്കണം എന്നുപോലും അറിയില്ല. 50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ 14.2 കിലോയുടെ ഒരു ഗ്യാസ് സിലിണ്ടറിന്റെ വില 1060 രൂപയായി. പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടിയതിനോട് സാധാരണ ജനങ്ങൾ എങ്ങനെയാണ് വോക്ക് മലയളത്തോട് പ്രതികരിച്ചതെന്ന് നോക്കാം.

ഗ്യാസിൻറെ വില വർധന ഞങ്ങളെ പോലുള്ള അമ്മമാരെ വളരെയധികം ബധിക്കുകയണെന്നും ഇത് ജനങ്ങളോട് ചെയ്യുന്ന ദ്രോഹമണന്നും കടവന്ത്ര സ്വദേശിനിയായ ലോട്ടറി തൊഴിലാളി രജനി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വോട്ട് കിട്ടാൻ മാത്രം ആണ് ഇപ്പോൾ പ്രെട്രോൾ വിലയും പാചകവാതക വിലയും കുറയ്ക്കുന്നത്. വില അടിക്കടി കൂട്ടുമ്പോൾ വല്ലപ്പോഴും അഞ്ചോ പത്തോ രൂപ കുറച്ചിട്ട് സാധാരണ ജനങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത്. ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്നും രജനി വോക്ക് മലയാളത്തോട് പറഞ്ഞു. വിലവർധന പാവപ്പെട്ടവരെ ദ്രോഹിക്കുക മാത്രമാണ് ചെയ്യുന്നത്.

ഓരോ ദിവസം വില കൂട്ടുമ്പോൾ പാവപ്പെട്ടവർക്ക് അത് താങ്ങാൻ പറ്റില്ലെന്നും പനമ്പിള്ളി നഗറിൽ കട നടത്തുന്ന പ്രീതി പറയുന്നു. ഇങ്ങനെ നിരവധി പേരാണ് പാചകവാതക വില വർധനവ് സാധാരണക്കാരോട് ചെയ്യുന്ന അനീതിയണെന്ന് പ്രതികരിച്ചത്. പാചകവാതക വില വർധനവിൽ സാധാരണക്കാർ പൊറുതി മുട്ടുകയാണെന്നും ഇങ്ങനെ വില വർധിച്ചാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും ഓട്ടോറിക്ഷ ഡ്രെെവറായ സന്തോഷ് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam