Wed. Jan 22nd, 2025

മൂവാറ്റുപുഴയിലെ അറേബ്യന്‍ സി ഫുഡ്സ് കടയിൽ നിന്നും ആറുകിലോ പഴകിയ മത്സ്യം പിടികൂടി. മൂവാറ്റുപുഴയിലെ ഏഴ് കടകളിൽ  ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ആറ് കടകളിലെ ഭക്ഷ്യ സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

കായംകുളം നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയില്‍ ആറ് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഈ പ്രദേശത്തെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസും നൽകിയിട്ടുണ്ട്. ഇവിടെ നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. 

തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി മാറ്റിവെച്ച ഒരുമാസത്തിലധികം പഴക്കമുള്ള 800 കിലോ ഗ്രാം മത്സ്യം പിടികൂടി. തിരുവനന്തപുരം കാരക്കോണത്ത് റോഡരികില്‍ വില്‍ക്കാനിരുന്നവരില്‍ ഇത് പിടിച്ചെടുത്തത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കൂനന്‍പനയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  ആരോഗ്യവിഭാഗം മത്സ്യം പിടിച്ചെടുത്തത്.