Mon. Dec 23rd, 2024

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ടെന്നും ശ്രീലങ്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ എല്ലാവിധ പിന്തുണയും നൽകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

ശ്രീലങ്കയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി ഈ വര്‍ഷം മാത്രം 3.5 ബില്യണ്‍ ഡോളറിന്റെ സഹായം ഇന്ത്യ നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ശ്രീലങ്കയ്ക്ക് നൽകാനും ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചതിനെ തുടർന്ന്  ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലരും, വിരുദ്ധരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം ഏഴായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ  പ്രതിഷേധക്കാര്‍ ആക്രമണങ്ങള്‍ നടത്തുകയാണ്.കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്.