Sun. Dec 22nd, 2024
മൂക്കന്നൂർ:

മൂക്കന്നൂർ, തുറവൂർ പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ആറാട്ടുപുഴയിലേക്കു ക്രഷറിൽ നിന്നു മലിനജലം ഒഴുകിയെത്തുന്നതായി പരാതി. നൂറിലേറെ വീട്ടുകാർ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ആറാട്ടുപുഴയെയാണ്. പതിനഞ്ചിലേറെ ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തിക്കുന്നത് ആറാട്ടുപുഴയെ ആശ്രയിച്ചാണ്.

ക്രഷറിൽ നിന്നു പുറംതള്ളുന്ന കറുത്ത നിറത്തിലുള്ള വെള്ളം തോട്ടിലൂടെ ഒഴുകി പുഴയിലേക്ക് എത്തുന്നുണ്ട്. പുഴയിലെ മത്സ്യസമ്പത്തു ഗണ്യമായി കുറയുകയും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്യുന്നതു പതിവായിരിക്കുകയാണ്. വെള്ളം ഉപയോഗിക്കുമ്പോൾ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്.

മലിനജലം ഒഴുക്കുന്നതിനെതിരെ ജനകീയ സമരസമിതി രൂപീകരിച്ചു. കൺവീനറായി ജോബി പോളിനെ തിരഞ്ഞെടുത്തു.