Sun. Dec 22nd, 2024

മലയാളി പ്രേക്ഷകരെ എക്കാലവും ഹരം കൊള്ളിക്കുന്ന ചിത്രമാണ് സിബിഐ സീരീസിലെ ഓരോ ചിത്രവും. പുതിയ റെക്കോര്‍ഡിട്ട് ഒരുങ്ങുന്ന അഞ്ചാം പതിപ്പിന്‍റെ പേരും ആദ്യ ലുക്കും പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.

സി‌ബിഐ 5 – ദ ബ്രെയിന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ടൈറ്റില്‍ റിവീല്‍ മോഷന്‍ പോസ്റ്റര്‍ സൈന മൂവിസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് ഇത്തവണയും സംവിധാനം. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം.