Wed. Jan 22nd, 2025
വാഷിങ്ടൺ:

റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങൾ യുക്രെയ്നിൽ സജീവമാക്കി ഇലോൺ മസ്ക്ക്. തന്‍റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ യുക്രെയ്‌നിൽ പ്രയോഗക്ഷമമാക്കിയതായി ട്വിറ്ററിലൂടെ ഇലോൺ മസ്‌ക് പറഞ്ഞു.

രാജ്യത്ത് സ്റ്റാർലിങ്ക് സേവനങ്ങൾ നൽകാന്‍ യുക്രെയ്ന്‍ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി മസ്‌കിനോട് ആവശ്യപ്പെട്ടതിന് പുറകെയാണ് സാറ്റലൈറ്റ് സേവനങ്ങൾ ലഭ്യമാക്കിയത്.

കൂടുതൽ ടെർമിനിലുകൾ സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മസ്ക്ക് ട്വീറ്റിൽ കൂട്ടിച്ചേർത്തു. സൈനിക ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ച മുതൽ യുക്രെയ്നിൽ ഇന്റർനെറ്റ് സേവനങ്ങളിൽ നിരവധി തടസ്സങ്ങൾ നേരിട്ടതായി ഇന്റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്ക്സ് കണ്ടെത്തിയിരുന്നു.