Fri. Apr 4th, 2025
മുംബൈ:

ഫിലിംഫെയർ ഡിജിറ്റൽ മാഗസിൻ കവർ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ തോമസ് കവർ ചിത്രത്തിൽ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു നടൻ ഡിജിറ്റൽ കവറിൽ ഇടംപിടിക്കുന്നത്. സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വർഷത്തിലാണ് ടൊവിനോ തോമസ് കവർ ചിത്രത്തിൽ എത്തുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 3 നാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.