ബംഗളൂരു:
ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വിദ്യാർത്ഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ പത്രങ്ങൾക്കും ചാനലുകൾക്കും പുറമെ, ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ,യാഹൂ, ഇൻസ്റ്റഗ്രാം, യൂടൂബ്, വാട്ട്സ്ആപ്പ് തുടങ്ങി 60 ലേറെ മാധ്യമങ്ങൾക്കെതിരെയാണ് ഹരജി.
നിക്ഷിപ്ത താൽപര്യത്തോടെ വിദ്യാർത്ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനൽവത്കരിക്കുകയും ചെയ്യുന്നതായും വിദ്വേഷത്തിന്‍റെ വിഷം കുത്തിവെച്ച് വിദ്യാർത്ഥികളെ ഭിന്നിപ്പിക്കാനും വർഗീയവത്കരിക്കാനും തുടർച്ചയായ ശ്രമം നടക്കുന്നതായും അബ്ദുൽ മൻസൂർ, മുഹമ്മദ് ഖലീൽ, ആസിഫ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.