Fri. Nov 22nd, 2024
നീ​ലേ​ശ്വ​രം:

ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ​നി​ന്ന് വ​ഴി​മാ​റി പ​ര​പ്പ ടൗ​ണി​ൽ ചു​മ​ട്ടു​കാ​ര​നാ​യി ഒ​ര​ധ്യാ​പ​ക​ൻ. പ​ര​പ്പ​യി​ലെ എം ​കെ സ​തീ​ഷാ​ണ് പ​ര​പ്പ ടൗ​ണി​ൽ ജീ​വി​ത​ത്തി​ന്റെ ഭാ​ര​മേ​റ്റു​ന്ന​ത്. വൈ​റ്റ്കോ​ള​ർ ജോ​ലി മാ​ത്ര​മാ​ണ് മി​ക​ച്ച​തെ​ന്ന് ക​രു​തു​ന്ന യു​വ​ത​ല​മു​റ​ക്കു​മു​ന്നി​ൽ പാ​ഠ​മാ​യി മാ​റു​ക​യാ​ണ് ഇ​ദ്ദേ​ഹം.

1995ൽ ​ഫ​സ്റ്റ് ക്ലാ​സോ​ടെ എ​സ്എ​സ്എ​ൽസി​യും ക​മ്പ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ​നി​ന് ന​ല്ല മാ​ർ​ക്കോ​ടെ പ്ല​സ്ടു​വും പാ​സാ​യി. നീ​ലേ​ശ്വ​രം പ്ര​തി​ഭ കോ​ളേ​ജി​ൽ​നി​ന്ന് ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ് പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ അ​ധ്യാ​പ​ന​വും തു​ട​ർ​ന്നു. സെ​യി​ൽ​സ്മാ​ൻ, സോ​ഡ ക​മ്പ​നി​യി​ലെ ജോ​ലി, തൂ​മ്പാ​പ്പ​ണി, കി​ണ​ർ കു​ത്ത​ൽ, കോ​ൺ​ക്രീ​റ്റ് പ​ണി, ചെ​ത്തു​ക​ല്ല് ലോ​ഡി​ങ്, ത​ട്ടു​ക​ട, തു​ട​ങ്ങി സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ പ​ഠ​ന​ത്തി​നും ജീ​വി​ത​ത്തി​നു​മു​ള്ള ചെ​ല​വ് ക​ണ്ടെ​ത്തി.

പ​ര​പ്പ ബു​ദ്ധ കോ​ള​ജ്, ല​യോ​ള കോ​ള​ജ് കു​ന്നും​കൈ, ന​വ​ഭാ​ര​ത് പ​ര​പ്പ, സെൻറ് മേ​രീ​സ് ചെ​റു​പ​ന​ത്ത​ടി, സെൻറ് തോ​മ​സ് മാ​ലോം, ഡി​വൈ​ൻ കാ​ഞ്ഞ​ങ്ങാ​ട്, സ്കോ​ള​ർ കോ​ള​ജ്, ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് കോ​ള​ജ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​യ നെ​ഹ്റു കോ​ള​ജ്, ക​ണ്ണൂ​ർ എ​സ്.​എ​ൻ കോ​ള​ജ്, എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ​യും ഗെ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​വും ഒ​പ്പം സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ വ​ര​വും സ​മാ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നി​ല​നി​ൽ​പി​നെ​ ത​ന്നെ ബാ​ധി​ച്ചു.

അ​തി​ജീ​വ​ന​ത്തി​നാ​യി പാ​ടു​പെ​ടു​ന്ന പാ​ര​ല​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നും ഇ​തു​മൂ​ലം അ​ധ്യാ​പ​ക​ർ പ​ടി​യി​റ​ങ്ങി. മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ചേ​ക്കേ​റേ​ണ്ട അ​വ​സ്ഥ​യും വ​ന്നു. ഇ​പ്പോ​ഴ​ത്തെ ജോ​ലി​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​നെ​ന്ന് സ​തീ​ഷ് സ​​ന്തോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു.