Mon. Dec 23rd, 2024

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഗീതാ ഗോവിന്ദം എന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ, ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് ശേഷം ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തി.

ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടക്കും സഹോദരനുമൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. കൂടാതെ, രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുംബൈയില്‍ നിന്നും പാപ്പരാസികള്‍ പകര്‍ത്തുകയുണ്ടായി. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വിവാഹ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.