Wed. Jan 22nd, 2025
മുംബൈ:

തൽക്കാൽ ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റ്​ ബുക്കിങ്​ ആയാസരഹിതമാക്കാൻ പ്രത്യേക ആപ്പുമായി റെയിൽവെ രംഗത്ത്​. കൺഫേം ടിക്കറ്റ്​ മൊബൈൽ ആപ്പ്​ എന്നു ​പേരിട്ടിരിക്കുന്ന ആപ്പ്​ വഴി തൽക്കാൽ ഉൾ​പ്പെടെയുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനാണ്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​.

നിശ്​ചിത റൂട്ടൂകളിലൂടെ സർവീസ്​ നടത്തുന്ന എല്ലാട്രെയിനുകളിലെയും തൽക്കാൽ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും. സീറ്റ്​ ലഭ്യത, ട്രെയിൻ സമയം എന്നിവ അറിയാനും ടിക്കറ്റ്​ റദ്ധാക്കാനും ഇ-ടിക്കറ്റിനുള്ള ടി ഡി ആർ ഫയൽ ചെയ്യാനും ആപ്പിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ ട്രെയിനുകളുടെ പേരോ, നമ്പറോ നൽകേണ്ടതില്ലെന്നാണ്​ പ്രധാന പ്രത്യേകത. ഗൂഗിൾ ​​പ്ളേസ്​റ്റോറിൽ നിന്നും ആപ്പ്​ ഡൗൺലോഡ്​ ചെയ്യാം.