Mon. Dec 23rd, 2024

കീര്‍ത്തി സുരേഷ് അഭിനയിച്ച മ്യൂസിക് വീഡിയോയാണ് ‘ഗാന്ധാരി’. പവൻ സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തുവിട്ടു.

രസകരമായ നൃത്തച്ചുവടുകളും ഗാനവുമാണ് മ്യൂസിക് വീഡിയോയുടെ ആകര്‍ഷണം. സുദ്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരിഷ് കണ്ണൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗോപികൃഷ്‍ണനും രാധ ശ്രീധറും ചേര്‍ന്നാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ദ റൂട്ടാണ് കീര്‍ത്തി സുരേഷിന്റെ മ്യൂസിക് വീഡിയോയുടെ നിര്‍മാണം. അക്ഷിത സുബ്രഹ്‍മണ്യനും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ര സിബി മരപ്പനാണ് എക്സിക്യൂട്ടൂവ് പ്രൊഡ്യൂസര്‍. സോണി മ്യൂസിക് എന്റര്‍ടെയ്‍ൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.