Mon. Dec 23rd, 2024
ഡൽഹി:

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് കിലി പോൾ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാൻ കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.

‘ഇന്ന്ഒരു വിശിഷ്ടഅതിഥി ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെത്തിയിരുന്നു. ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ പ്രിയ താരമായ കിലി പോളായിരുന്നു അത്. നിരവധി ഇന്ത്യൻ സിനിമഗാനങ്ങൾക്ക് റീലുകൾ ചെയ്ത ഇന്ത്യയിലെ ദശലക്ഷകണക്കിന് പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ‘ ഇതെന്നും ബിനയ പ്രധാൻ ചിത്രങ്ങൾ പങ്കിട്ട് ട്വിറ്ററിൽ കുറിച്ചു.