Fri. May 16th, 2025
മനാമ:

തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജിസാനുനേരെ യെമനിലെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം. ബോംബ് നിറച്ച ഡ്രോണ്‍ ജിസാനിലെ ഒരു ഗ്രാമത്തില്‍ പതിച്ചു.

തിങ്കളാഴ്ച യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് സൗദി സഖ്യസേന പറഞ്ഞു. ഹുതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സഖ്യ സേന പറഞ്ഞു. ആളാപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നെും അറിയിച്ചു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ജിസാന്‍.