Sun. Jan 5th, 2025
ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡിലെ കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.