Sun. Dec 22nd, 2024

ദുബായ് ഡ്രൈവിങ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്.