Mon. Dec 23rd, 2024
യുക്രൈൻ:

റഷ്യയുടെ അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർത്ഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറഞ്ഞു.

യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം നൽകിയത്. വിമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള വിമാന സർവീസുകൾക്ക് പുറമെ ചൊവ്വ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനവും യുക്രൈനിൽ നിന്ന് സർവീസ് നടത്തും.