Mon. Dec 23rd, 2024
കോഴിക്കോട്:

കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണത്തിൽ ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.