Thu. Jan 23rd, 2025
തിരുവനന്തപുരം:

ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും എസ് വൈ എസ്. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു സുന്നി യുവജനസംഘത്തിന്‍റെ വിമര്‍ശനം. ഹിജാബ് വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ശരീഅത്ത് വിവാദത്തിലും അദ്ദേഹം നിന്നത് ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്നായിരുന്നു ഹിജാബ് വിഷയത്തില്‍ ഗവർണറുടെ പ്രതികരണം. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരണം.