Sun. Jan 19th, 2025
വെല്ലിങ്ടൺ:

ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ ഒപ്പിട്ടത്.

ന്യൂസിലൻഡിലെ ഒട്ടാഗോ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ഹോദ അൽ-ജമ എന്ന 17കാരിക്കാണ് മർദനമേറ്റത്. ഹോദയുടെ ഹിജാബ് നിർബന്ധിച്ച് ഊരിമാറ്റുകയും മൂന്നുപെൺകുട്ടികൾ ചേർന്ന് മർദിക്കുകയുമായിരുന്നു. ഇതി​ന്‍റെ ദൃശ്യങ്ങളും പകർത്തി. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.