Mon. Dec 23rd, 2024
ന്യൂഡൽഹി:

സ്വപ്ന വാഹനം സ്വന്തമാക്കാൻ നന്നായി കഷ്ടപ്പെടാറുണ്ട് നാമെല്ലാവരും. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഇഷ്ടവാഹനത്തിന് പണമടച്ച ഒരാളുടെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകു​ന്നത്. ​

പുതുപുത്തൻ സ്കൂട്ടറിന്റെ മു​ഴുവൻ തുകയും നാണയത്തുട്ടുകളായി നൽകിയാണ് കച്ചവടക്കാരനായ ഒരാൾ വാർത്തകളിൽ നിറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. 2, 5, 10 രൂപ നാണയങ്ങൾ നൽകിയാണ് ഇയാൾ സ്‌കൂട്ടർ വാങ്ങിയത്.

‘ഇന്ന് ബാർപെറ്റയിലെ അൽപാന സുസുക്കി ഡീലർമാരിൽ നിന്ന് ഒരാൾ തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു സ്കൂട്ടർ വാങ്ങി. സ്വപ്നം സാക്ഷാത്കരിക്കാൻ ധാരാളം പണം വേണ്ടി വന്നാലും ചിലപ്പോൾ കുറച്ച് പണം കൊണ്ട് അത് നിറവേറ്റാം എന്ന പാഠമാണ് നമുക്ക് ഇതിൽ നിന്നുള്ളത്’-ഫേസ്ബുക്ക് പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.