Mon. Dec 23rd, 2024
ജയ്‌പൂര്‍:

രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ചാണ് പുഴയില്‍ നിന്ന് കാര്‍ പുറത്തെടുത്ത്.