Thu. Dec 19th, 2024
യുക്രൈൻ:

യുക്രെയ്നിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്നിലെ സംഭവവികാസങ്ങൾ അതിദാരുണമാണെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു.

‘ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യൻ സമാധാനം നെയ്തെടുക്കുന്നതിൽ പിന്നിലാണ്. യുദ്ധം ചെയ്യുന്നതിലാകട്ടെ അവർ മുൻപന്തിയിലുമാണ്’ -മാർപാപ്പ പറഞ്ഞു.

യുദ്ധത്തിന്റെ ഭീകരത പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നും മനുഷ്യരാശി ഇപ്പോഴും ഇരുട്ടിൽ തപ്പിത്തടയുകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രെയ്ൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.