Mon. Dec 23rd, 2024
മൂന്നാർ:

മുതിരപ്പുഴയാറിന്റെ വീണ്ടെടുപ്പിനായി മൂന്നാറിൽ ജനകീയ മുന്നേറ്റം. ‘മുതിരപ്പുഴ നമ്മുടേത്..എല്ലാവരും പുഴയിലേക്ക്’ എന്ന സന്ദേശമുയര്‍ത്തിയാണ് പുഴശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്നാറിലെ സൗന്ദര്യ കാഴ്ചകളെ മറക്കും വിധം മലിനമായിരുന്നു മുതിരപ്പുഴയാർ.

മാലിന്യവാഹിയായി നഗരമധ്യത്തിലൂടെയൊഴുകുന്ന പുഴയെ വീണ്ടെടുക്കാനാണ് ഈ ജനകീയ മുന്നേറ്റം. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പുഴയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാത്രി കാവൽക്കാരെയും ഏർപ്പെടുത്തും.

മുതിരപ്പുഴ നമ്മുടേത് എന്ന പേരിൽ ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പുഴയില്‍ നിന്നും മാലിന്യവും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള ശ്രമമാകും ആദ്യഘട്ടത്തില്‍ നടത്തുക. ദേവികുളം എഎൽഎ അഡ്വ എ രാജ, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ തുടങ്ങി നിരവധിപേര്‍ ശുചീകരണപ്രവര്‍ത്തനങ്ങളിൽ പങ്കാളികളായി.