നീലേശ്വരം:
ജില്ലയിൽ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽനിന്നിട്ടും നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം ശോചനീയം. നീലേശ്വരം നഗരസഭയായി മാറി ഒരു ദശകം കഴിഞ്ഞിട്ടും റെയിൽവേസ്റ്റേഷന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കാലപ്പഴക്കത്താൽ സ്റ്റേഷൻ കെട്ടിടം ചോർന്നൊലിക്കുന്നത് കാരണം മേൽക്കൂര സ്ഥാപിച്ചാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പ്ലാറ്റ് ഫോമുകളിൽ ആവശ്യത്തിന് മേൽക്കൂരയും ഇല്ല. മാത്രമല്ല, സ്റ്റേഷനിൽ വെള്ളവും വെളിച്ചവും ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാലം വഴി കിഴക്കൻ ഭാഗത്തുനിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന വഴിയിൽ പാലം ഉദ്ഘാടനം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ടൈൽസ് പതിച്ചിട്ടില്ല.

സ്റ്റേഷനിലെ ഒരു പൈപ്പിലും വെള്ളമില്ലാത്തതും യാത്രക്കാർക്ക് ദുരിതമാണ്. സുരേഷ് ഗോപി എം പിയുടെ ഫണ്ട് ഉപയോഗിച്ച് രണ്ടാം പ്ലാറ്റ് ഫോമിൽ മൂന്നുവർഷം മുമ്പ് നിർമിച്ച ശൗചാലയം ഇതുവരെ തുറന്നില്ല.
ഒന്നാം പ്ലാറ്റ്ഫോമിലുള്ള ശൗചാലയം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. ഇതും അടച്ചു പൂട്ടിയിട്ട് വർഷങ്ങളായി. പ്ലാറ്റ്ഫോമുകളിൽ ഇടവിട്ട് നിർമിച്ച മേൽക്കൂരകൾ പൊട്ടിപ്പൊളിഞ്ഞു ചോർന്നൊലിക്കുകയാണ്.