Fri. Apr 26th, 2024
ന്യൂയോർക്:

ആഗോളതലത്തിൽ പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 19 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). മരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്.

കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75000 മരണങ്ങളും. റഷ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അടുത്തിടെയായി കിഴക്കൻ യൂറോപ്പിലും ​കൊവിഡ് കുതിച്ചുയർന്നിരുന്നു. കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരുന്നു വ്യാപനത്തിന് കാരണം.

അതേസമയം, കൊവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും വാക്സിനേഷൻ ശക്തിപ്പെടുത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ​അദാനോം ഗെബ്രിയേസൂസസ് പറഞ്ഞു.