Mon. Dec 23rd, 2024

വിക്കറ്റെടുക്കാത്തതിന്റെ പേരില്‍ പ്രശംസ നേടുകയാണ് നേപ്പാള്‍ ക്രിക്കറ്റ് ടീമും  വിക്കറ്റ് കീപ്പര്‍  ആസിഫ് ഷെയ്ക്കും. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ലോകകപ്പ് യോഗ്യതാമല്‍സരത്തിലാണ് ക്രിക്കറ്റിന്റെ അന്തസുയര്‍ത്തിയ കാഴ്ചകണ്ടത്. ട്വന്റി20 ലോകകപ്പിന് യോഗ്യതയുറപ്പിക്കാനുള്ള നിര്‍ണായക ടൂര്‍ണമെന്റില്‍ അനായാസം നേടാമായിരുന്ന വിക്കറ്റാണ് ആസിഫ് ഷെയ്ക്ക് വേണ്ടന്നുവച്ചത്. 

നേപ്പാള്‍ ബോളര്‍ കമലിന്റെ കാലില്‍ തട്ടിയാണ് നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് റണ്ണിനായി കുതിച്ച ഐറിഷ് ബാറ്റര്‍ മക്ബ്രൈന്‍ വീണത്. ബാറ്റര്‍ വീഴുന്നത് കണ്ടെയുടനെ വിക്കറ്റെടുക്കരുതെന്ന് ആസിഫിനോട് വിളിച്ചുപറഞ്ഞത് ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചാനെയാണ്. മല്‍സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.