Mon. Dec 23rd, 2024

സ്ത്രീ സുരക്ഷാ സന്ദേശം നൽകുന്ന ഹ്രസ്വ ചിത്രം “രക്തം” റിലീസ് ചെയ്തു. സിനിമാതാരം അനുശ്രീ, ദിനേശ് പണിക്കർ, വികെ ബൈജു, രാജേഷ് ഹെബ്ബാർ, പ്രൊഡ്യൂസർ ബാദുഷ, സായി ശ്വേതാ ടീച്ചർ, ഡയറക്ടർമാരായ  രാമസിംഹൻ അബൂബക്കർ, രവി വഴയിൽ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന  പ്രതിസന്ധികളും, ജോലിസ്ഥലങ്ങളിലും യാത്രകളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും, മയക്ക്  മരുന്നിന്  അടിമയായി ഇന്നത്തെ യുവ തലമുറ സ്വയം  നശിക്കുന്നതുമാണ്  ചിത്രത്തിന്റെ ഇതിവൃത്തം. 

മെട്രോ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ സുദർശനൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം പച്ചകുതിര വ്ലോഗ്സുമായി സഹകരിച്ച് കെ എം ഇസ്മായിലാണ് നിർമ്മിച്ചത്. ശരൺ ഇൻഡോ കേരയാണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ചീഫ് അസോസിയേഷൻ, പോസ്റ്റർ ഡിസൈനിങ് എന്നിവ നിർവഹിച്ചത്.  ബാക്ക്ഗ്രൗണ്ട് മ്യൂസിക് ബാലു ബി എം സ്റ്റുഡിയോ, ക്യാമറ അസോസിയേറ്റ് അജയ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ അജിത്, സന്തോഷ്‌ ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ അനീഷ് കുമാർ, സാഗർ ഭാരതീയം, പ്രൊഡക്ഷൻ കൺട്രോളർ  ഫോക്ക്, മേക്കപ്പ് സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് ടൈറ്റിൽ ഡിസൈൻ ടെർസോക്കോ ഫിലംസ്. ഉദയൻ കൊക്കോട്, ദിലീപ് സ്വദേശി, അരുണ, സന്തോഷ് ശിവദാസ്, ഫോക്ക്, ആദിത്യൻ, സിനി മോൾ, അവന്തിക പാർവതി, മൂസിനാ, സുജാ സൈമൺ, പുഷ്പ, സ്മിനേഷ്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.