Mon. Dec 23rd, 2024
എടത്വ:

വിതരണം ചെയ്യുന്നത് ശുദ്ധജലം എന്നാണ് പേരെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നത് കലക്കവെള്ളം. എടത്വ ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് വടകര പാടശേഖരത്തിനു നടുവിലുള്ള തുരുത്തിൽ താമസിക്കുന്ന കോളനി നിവാസികൾക്ക് ലഭിക്കുന്നത് ചുവന്ന കലക്കവെള്ളം. മൂന്നു വർഷമായി സ്ഥിതി ഇതാണെന്നാണു കോളനി നിവാസികൾ പറയുന്നത്.

പാടശേഖരം കടന്ന് ആർഒ പ്ലാന്റിൽ പോയി കാശു കൊടുത്ത് ശുദ്ധജലം വാങ്ങിക്കേണ്ട ഗതികേടിലാണ് ഇവർ. കലക്കവെള്ളം ആണ് ലഭിക്കുന്നതെന്നു കാണിച്ച് പല തവണ പരാതി നൽകിയിട്ടും ശുദ്ധജലം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കലക്കവെള്ളം നൽകുന്നതിന്റെ കരം കൊടുക്കാനാണ്   നോട്ടിസ് അയച്ചിരിക്കുന്നത്.

ഓരോരുത്തർക്കും 15000 മുതൽ 20000 വരെയുള്ള ബില്ലാണ് നൽകിയിരിക്കുന്നത്. നേരത്തെ കണ്ടങ്കരി കുഴൽ ക്കിണറിനുള്ളിൽ നിന്നുള്ള വെള്ളം ആയിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ കിടങ്ങറയിൽ നിന്നുള്ള വെള്ളം ആണ് ലഭിക്കുന്നതെന്നാണ് കോളനി നിവാസികൾ പറയുന്നത്.  ശുദ്ധജലം നൽകാൻ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.