Sun. Jan 5th, 2025
മുംബൈ:

പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലഹിരി.

”ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒഎസ്എ(ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അർധരാത്രിക്ക് തൊട്ടുമുമ്പ് അദ്ദേഹം മരിച്ചു”- ഡോ ദീപക് നംജോഷി പി ടി ഐയോട് പറഞ്ഞു.

1973 മുതൽ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബപ്പി ലഹിരി. ‘ഡിസ്കോ ഡാൻസർ’ എന്ന സിനിമയിലെ ഗാനങ്ങൾ ‘ചൽതേ ചൽതേ’, ‘ഡിസ്കോ ഡാൻസർ’, ‘ഹിമ്മത്വാല’, ‘ഷരാബി’, ​’ഗിരഫ്താർ’, ‘കമാൻഡോ’, ​’ഗുരു’ എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങൾ ആലപിച്ചു. ‘ഡിസ്കോ ഡാൻസറി’ലെ സംഗീത സംവിധാനം നിർവഹിച്ചതും ഇദ്ദേഹമാണ്.