Mon. Dec 23rd, 2024
തിരുവനന്തപുരം:

നെടുമങ്ങാട് ചുള്ളിമാനൂരിൽ അനധികൃതമായി പെട്രോൾ വില്‍പ്പന നടത്തിയ കടയില്‍ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിതെറിച്ച് തൊട്ടടുത്ത കടയിലേക്കും തീ പടർന്നു.

ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.

ഖാലിദ് എന്നയാളുടെ പേരിലാണ് കട പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.