Thu. Dec 19th, 2024
പ​ത്തി​രി​പ്പാ​ല:

പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി ഒ​രു​വ​ർ​ഷം മു​മ്പ്​ ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മ​ണ്ണൂ​ർ പ​ള്ളി​പ്പ​ടി-​കി​ഴ​ക്കും​പു​റം റോ​ഡാ​ണ് ന​വീ​ക​ര​ണം കാ​ത്തു​ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും റോ​ഡ്​ ന​വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

വേ​ന​ലി​ന് മു​മ്പ്​ റോ​ഡ്​ ന​ന്നാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ച്ചി​ല്ല. തൊ​ട്ട് മു​ന്നി​ലാ​ണ് കി​ഴ​ക്കും​പു​റം ജു​മാ​മ​സ്ജി​ദ്. മ​ഴ​ക്കാ​ല​ത്ത് മു​ട്ടോ​ളം ച​ളി ക​ട​ന്നാ​ണ് ആ​ളു​ക​ൾ ഇ​വി​ടേ​ക്കെ​ത്തി​യി​രു​ന്ന​ത്.

റോ​ഡി​ൽ കു​ഴി നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്. മ​ദ്​​റ​സ വി​ദ്യാ​ർത്ഥി​ക​ളും ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. വേ​ന​ലി​ലെ​ങ്കി​ലും ടാ​റി​ങ്​ ന​ട​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ്​ അം​ഗം വി​എം അ​ൻ​വ​ർ സാ​ദി​ക് ആ​വ​ശ്യ​പ്പെ​ട്ടു.