Thu. Dec 19th, 2024

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നകുലനും സണ്ണിയും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.

താരങ്ങൾക്കൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥൻ. ഡോക്ടർ ശ്രീധർ ശ്രീറാം ആയിരുന്നു അന്ന് രാമനാഥനായി എത്തിയത്. കന്നഡ താരമായ ശ്രീധര്‍ 65 സിനിമകളില്‍ നായകനായിട്ടുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി പറയുകയാണ് ശ്രീധര്‍.

മലയാളികളിൽ ഭൂരിഭാ​ഗം പേർക്കും തന്റെ പേര് ഇപ്പോഴും അറിയില്ലെന്നും അവരെന്നെ രാമനാഥന്‍ എന്നാണ് വളിക്കുന്നതെന്നും ശ്രീധര്‍ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

യൂറോപ്പിലെ ഏതോ മാര്‍ക്കറ്റിലൂടെ പോകുമ്പോള്‍ അപ്പുറത്ത് നിന്നും ആരോ രാമാനാഥന്‍ എന്ന് വിളിച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാന്‍ നോക്കിയപ്പോള്‍ ഒരു കുടുംബം അവിടെ നില്‍ക്കുന്നുണ്ട്. അവരെന്നെ കൈ വീശി കാണിച്ചു. അപ്പോഴാണ് അവര്‍ എന്നെയാണ് വിളിക്കുന്നത് എന്ന് മനസിലായത്. ഞാന്‍ അവരുടെ അടുത്ത് പോയി സംസാരിച്ചു,’ ശ്രീധര്‍ പറയുന്നു.