Mon. Dec 23rd, 2024
കൊച്ചി:

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ “ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗുണ്ട ജയന്റെ വീട്ടിലെ പെണ്ണുങ്ങള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ് പെണ്ണുങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിലെ ഉണ്ടകണ്ണന്‍ എന്ന കല്ല്യാണപാട്ട് പുറത്തുവന്നിരുന്നു. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്.