Wed. Jan 22nd, 2025
ദുബൈ:

ഫഹദ്​ ഫാസിലിനും നസ്രിയക്കും യു എ ഇയുടെ പത്ത്​ വർഷ ഗോൾഡൻ വിസ. ആദ്യമായാണ്​ മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്​, ദുൽഖർ തുടങ്ങിയ നടന്മാർക്കും ഇവരുടെ ഭാര്യമാർക്കും നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ദുബൈയിലെ സർക്കാർ സേവനദാതാക്കളായ ഇ സി എച്ചാണ്​ ഫഹദിന്‍റെയും നസ്രിയയുടെയും ഗോൾഡൻ വിസ നടപടികൾ പൂർത്തിയാക്കിയത്​. ഇ സി എച്ച്​ സി ഇ ഒ ഇഖ്​ബാൽ മാർക്കോണിയിൽ നിന്ന്​ ഇരുവരും ഗോൾഡൻ വിസ ഏറ്റുവാങ്ങി.