Sat. Jan 18th, 2025

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് ‘വെള്ളാനകളുടെ നാട്’ സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍ വന്നിരിക്കുകയാണ്.

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ബിജിത്ത് ബാലയാണ്. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്‍റണി, ആൻ ശീതൾ, അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വച്ച് നടന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്.