Sat. Apr 26th, 2025
കർണാടക:

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളേജുകളും ഫെബ്രുവരി 16 വരെ അടച്ചിടും.

ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല.