Thu. Dec 19th, 2024
മുംബൈ:

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഇനി ക്യു ആർ കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനവും. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ ടി വി എം) ക്യു ആർ കോഡ് സ്കാൻചെയ്ത് യു പി ഐ ആപ്പുകൾവഴി പണമടച്ച് ടിക്കറ്റെടുക്കാം.

ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, തുടങ്ങിയ എല്ലാ വാലറ്റുകളും ഉപയോഗിക്കാനാകും. യു പി ഐ ആപ്പുകൾ ഉപയോഗിച്ച് യാത്രാടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും വാങ്ങാനും സീസൺ ടിക്കറ്റുകൾ പുതുക്കാനും കഴിയും.

നിലവിൽ പണമിടപാടിന് റെയിൽവേ വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡുകൾ മാത്രമായിരുന്നു യാത്രക്കാർ ഉപയോഗിച്ചിരുന്നത്‌. എ ടി വി എമ്മുകളിൽ ടിക്കറ്റ് എടുക്കണമെങ്കിൽ ഈ കാർഡ് നിർബന്ധമായിരുന്നു. എന്നാൽ, ഇനിമുതൽ ടിക്കറ്റെടുത്തശേഷം യു പി ഐ ആപ്പുകൾവഴി പണമടയ്ക്കാം.

എ ടി വി എമ്മിന്റെ സ്‌ക്രീനിൽ തെളിയുന്ന കോഡ് സ്കാൻചെയ്താണ് ടിക്കറ്റിന്റെ പണമടക്കുന്നത്. സ്മാർട്ട് കാർഡുകൾ റീ ചാർജ്ചെയ്യാനും ഇനി ഇതേ സംവിധാനം ഉപയോഗിക്കാവുന്നതാണ്.