തൃപ്പൂണിത്തറ: തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വിവാദമായതോടെ വഴിപാടില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ ഹർജി പരിഗണിച്ച് കേസെടുത്തത്.
പന്ത്രണ്ട് ബ്രാഹ്മണരെ പുറത്ത് കാണാത്ത രീതിയിൽ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് നടത്തുന്നത്. പാപപരിഹാരം ലഭിക്കുമെന്ന് പറഞ്ഞു കഴിപ്പിക്കുന്ന വഴിപാടിന് 20000 രൂപയാണ് ഈടാക്കുന്നത്. പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവര്‍ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ വഴിപാട് വിവാദങ്ങളെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
വഴിപാട് വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. ഒറ്റപ്പാലം കൂനന്തുള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 2019ല്‍ നടന്ന ‘ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടലി’നെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു.