Wed. Jan 22nd, 2025

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെയാക്കുന്നത് ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനു വേണ്ടി അധിക മാർ​ഗരേഖ ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പരീക്ഷകൾ കൃത്യസമയത്ത് തന്നെ നടത്തും. അതിനു മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതിനാലാണ് അധ്യയന സമയം നീട്ടുന്നതെന്നും മന്ത്രി വിശദമാക്കി. സർക്കാർ തീരുമാനം എല്ലാവര്ക്കും ബാധകമാണെന്ന് പറഞ്ഞ മന്ത്രി ക്ലാസുകൾ ഓഫ്‌ലൈൻ ആയി നടത്താത്ത സ്വകാര്യ സ്കൂളുകളെ വിമർശിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതര പിശകായി കാണുമെന്നും അദ്ദഹം വ്യക്തമാക്കി. ഈ മാസം പതിനാലാം തീയ്യതി മുതലാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ തുടങ്ങുക.