Sun. Dec 22nd, 2024

തെങ്കാശി: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി. പാമ്പു പിടിക്കുന്ന സംഘത്തിന്റെ നേതൃത്വത്തിൽ തെങ്കാശി ശങ്കരൻകോവിൽ പാൽവന്നനാഥക്ഷേത്രത്തിലാണ് വ്യാഴാഴ്ച പ്രത്യേക പൂജ നടത്തിയത്. വാവ സുരേഷിന്റെ ചിത്രങ്ങളും പൂജയ്ക്കെത്തിയ ചിലർ കൊണ്ടുവന്നിരുന്നു. കരിവലംവന്തനല്ലൂർ എസ്.ഐ. കാളിരാജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും പൂജയിൽ പങ്കെടുത്തു. 

ഇതേ ദിവസം തെങ്കാശി സ്വദേശിയായ മണികണ്ഠൻ വാവ സുരേഷിന്റെ ആരോഗ്യത്തിനായി അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിൽ അർച്ചന നടത്തിയിരുന്നു. ജനവാസമേഖലയായ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ നിന്നും നിരവധി പാമ്പുകളെ വനംവകുപ്പിന്റെ സഹായത്തോടെ പിടിച്ച് സുരേഷ് കാട്ടിനുള്ളിൽ വിട്ടിട്ടുണ്ടായിരുന്നു.