Sat. Apr 27th, 2024
കവരത്തി:

ദ്വീപിലെ യാത്രാ പ്രശ്​നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഉയർത്തിക്കാട്ടിയതിന്​ ഉദ്യോഗസ്​ഥനെതിരെ ശിക്ഷാ നടപടിയുമായി ലക്ഷദ്വീപ്​ ഭരണകൂടം. യാത്രാ പ്രശ്​നം ചൂണ്ടിക്കാട്ടി ഫേ്​സബുക്കിൽ കുറിപ്പിട്ടതിനാാണ്​ ടൂറിസം അസി ഡയറക്​ടർ ഹുസൈൻ മണിക്​ഫാനെ അറസ്റ്റ്​ ചെയ്​തത്​.

വ്യാഴാഴ്ച അർധരാത്രി കവരത്തിയിലെ വീട്ടിൽ എത്തിയ പൊലീസ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചാണ്​ ഇ​ദ്ദേഹത്തെ അറസ്റ്റ്​ ചെയ്​തത്​. ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേഷന്​ കീഴിൽ ഏഴ്​ യാത്രാ കപ്പലുകൾ ഉണ്ടായിരിക്കെ രണ്ടെണ്ണം മാത്രമാണ്​ സർവീസ്​ നടത്തുന്നത്​.

ഇത്​ ജനങ്ങൾക്ക്​ അങ്ങേയറ്റം ദുരിതമാണ്​ സമ്മാനിക്കുന്നത്​. യാത്രകൾക്ക്​ രണ്ടെണ്ണം മതിയാകും എന്ന്​ പറയാനാണോ ഇങ്ങനെ ചെയ്യുന്നത്​ എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹുസൈൻ ഫേസ്​ബുക്കിൽ കുറിപ്പിട്ടത്​.