Reading Time: 3 minutes

മുംബൈ:

വിദ്യാര്‍ത്ഥിയുടെ പിഎച്ച്. ഡി രജിസ്‌ട്രേഷന്‍ ടി. ഐ. എസ്. എസ് നിരസിച്ചു. വിദ്യാര്‍ത്ഥിയായ ഫഹദ് അഹമ്മദിന്റെ പിഎച്ച്. ഡി രജിസ്‌ട്രേഷനാണ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി. ഐ. എസ്. എസ്.) റദ്ദാക്കിയത്. ബിരുദദാന ചടങ്ങില്‍ ടി. ഐ. എസ്. എസ് ചെയര്‍പേഴ്‌സണ്‍ എസ്. രാമദൊരൈയില്‍ നിന്ന് എംഫില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തതാണ് കാരണം. ഈ പെരുമാറ്റം ടിസ്സിന് അപമാനമാണെന്ന് 2018 ജൂലായ് 25 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഫഹദ് സര്‍വകലാശാല ഭരണസമിതിക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.

സര്‍വകലാശാലയില്‍ പഠിക്കുന്ന എസ്. സി, എസ് ടി, ഒ. ബി. സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് അധികൃതര്‍ നിര്‍ത്തലാക്കി. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 21 ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ കീഴിലുളള നാല് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരം ചെയ്തു. സമരത്തില്‍ പങ്കെടുത്ത 25 ൽ അധികം വിദ്യാര്‍ത്ഥികള്‍ക്കെതിരെ മെയ് മാസത്തിൽ അക്കാദമി അച്ചടക്ക നടപടി സ്വീകരിച്ചു. മാത്രമല്ല ഈ വിദ്യാര്‍ത്ഥികളുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനുളള (ജെ ആര്‍ എഫ്) അപേക്ഷയില്‍ ഒപ്പു വെയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ഫഹദിന് മാത്രമാണ് ഇപ്പോള്‍ പിഎച്ച്. ഡിയ്ക്ക് അവസരം നിഷേധിച്ചത്. ഡിഗി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്ത ഫഹദിന്റെ നടപടി സര്‍വകലാശാല ഉദ്യോഗസ്ഥരെയും സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്. സമരത്തിനിറങ്ങിയ ഫഹദ് മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. 2018, ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 28 വരെ സര്‍വകലാശാലയില്‍ നടന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തത് വഴി അച്ചടക്കലംഘനം നടത്തിയെന്നും, അതിനാലാണ് പിഎച്ച്. ഡി നിയമനം റദ്ദാക്കിയതെന്നുമാണ് സര്‍വകലാശാല ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

സമരത്തില്‍ പങ്കെടുത്ത ഫഹദിന് മാത്രമാണ് ഇന്റഗ്രേറ്റഡ് എംഫില്‍ ഉളളത്. ‘യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സര്‍വകലാശാലയില്‍ നടന്ന സമരങ്ങള്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്താനായി എഴുതിയ അപേക്ഷ അദ്ദേഹം നിരസിച്ചു, തുടര്‍ന്നാണ് ഞാന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചതെന്ന്’ ഫഹദ് വോക്ക് ജേണലിനോട് പറഞ്ഞു. ചെയര്‍പേഴ്‌സണുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ ബിരുദദാന ചടങ്ങിന്റെ വീഡിയോ പുറത്തുവന്നു. ബിരുദം ലഭിക്കുന്നതിന് ഫഹദിനെ ക്ഷണിക്കപ്പെട്ടപ്പോള്‍ രാമദൊരൈയ്ക്ക് ഒരു വെളള പേപ്പര്‍ പലതണ വെച്ചു നീട്ടുന്നതും അദ്ദേഹം അത് നിരസിക്കുന്നതും തുടര്‍ന്ന് സര്‍ട്ടിഫിക്ക്റ്റ് വാങ്ങാന്‍ നില്‍ക്കാതെ ഫഹദ് നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം.

“അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് ഈ കാണിക്കുന്നതാണ് അനാദരവ്. അല്ലാതെ ഞാന്‍ അവരോട് കാണിച്ചതല്ല. ഞാന്‍ കാണിച്ചതില്‍ അനാദരവ് എന്താണ്?” ഫഹദ് ചോദിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് 200 കോടിയില്‍ കൂടുതല്‍ സംഭാവന നല്‍കിയ ടാറ്റാ ട്രസ്റ്റ്, പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതിന് രണ്ടോ മൂന്നോ കോടിയോ കൊടുക്കാതിരുന്നതിന്റെ കാരണമെന്തന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ചോദിച്ചു.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരമുളള ഏഷ്യയിലെ ആദ്യത്തെ വിദ്യാലയമാണ് ടി ഐ എസ് എസ്. 2016 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സനായി രാംദൊരൈ ചുമതലയേറ്റു. അദ്ദേഹം ഫ്രണ്ട്‌ലൈനുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു, “‘റ്റിസ് ‘എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ബിരുദധാരികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ്. അതിനായി സാമൂഹ്യമായ, സാമ്പത്തികമായ ഉള്‍പ്പെടുത്തല്‍ നടത്തും. അതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും, ആരേയും പുറത്താക്കുകയില്ല.”

സര്‍വകലാശാല ഫഹദിന്റെ മുസ്ലീം ഐഡന്റിറ്റി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അതിനായി സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോകള്‍ യു ജി സിക്ക് അയച്ചു. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ആരോപണം. 2016 ലെ ഇന്റഗ്രേറ്റഡ് എംഫിലിനായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 2013 ലെ ‘മുസഫര്‍നഗര്‍ കലാപ’ത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ എംഫില്‍ തീസിസ്.

‘മൂന്ന് വര്‍ഷമായി സര്‍വകലാശാലയില്‍ അച്ചടക്കനടപടി ആരോപിച്ച് ഒരു വിദ്യാര്‍ത്ഥിക്കെതിരെയും നടപടി എടുത്തിട്ടില്ലെന്ന്’ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ജിറ്റ് ഹസാരിക വോക്ക് ജേണലിനോട് പറഞ്ഞു. ഫഹദിന്റെ വിഷയത്തില്‍ അധികാരികളുമായി ഈ ആഴ്ച ചര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

എംഫില്‍ കോഴ്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് പിഎച്ച്. ഡിക്ക് നിര്‍ബന്ധമാക്കിയിരുന്നു. പണം നല്‍കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളന വേളയില്‍ ഒരു ടോക്കണ്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അക്കാദമിയില്‍ തന്നെയാണെങ്കിലും അവര്‍ സ്‌കാന്‍ ചെയ്ത പകര്‍പ്പ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും, ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ടി ഐ എസ് എസ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Leave a Reply

avatar
  Subscribe  
Notify of