Thu. Dec 19th, 2024

ന്യൂഡൽഹി

Parliament_Jan29
പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.

മേഹുൽ ചോക്സിയും, നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയ തട്ടിപ്പുകേസിന്റെ കാര്യത്തിൽ സഭയിൽ തടസ്സങ്ങളുണ്ടായേക്കും.

പാർലമെന്റിലെ രണ്ടു സഭകളും ഒരു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ വീണ്ടും ചേരുന്നത്.

മുത്തലാക്ക് ബില്ലും, പിടികിട്ടാത്ത സാമ്പത്തിക കുറ്റവാളികളുടെ (Fugitive Economic Offenders) ബില്ലും ആണ് ഇത്തവണ മുഖ്യമായും സർക്കാരിന്റെ അജണ്ടയിലുള്ളത്.

2018ലെ സാമ്പത്തിക കുറ്റവാളികളുടെ ബില്ലിന് മാർച്ച് 1 നു മോദിയുടെ മന്ത്രിസഭ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശത്തിന് അനുവാദം നൽകിയിരുന്നു.

ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തി അതു പാസ്സാക്കും.

രണ്ടു സഭകളിലും അവതരിപ്പിച്ച് പാസ്സാക്കാൻ ചില ബില്ലുകളുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

ലോൿസ്ഭയിൽ, 2017 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റിവിറ്റി (അമെൻഡ്മെന്റ്) (The Payment of Gratuity (Amendment) ബില്ലും, സ്പെസിഫിക് റെലീഫ് (അമെൻഡ്മെന്റ്) (The Specific Relief (Amendment))ബിൽ 2017 ഉം, മാർച്ച് 5 നും, ദെന്തിസ്റ്റ്സ്(അമൻഡ്മെന്റ്) (The Dentists (Amendment)) ബിൽ (2017) , മാർച്ച് 6 നും അവതരിപ്പിക്കും.

രാജ്യസഭയിൽ, മോട്ടോർ വെഹിക്കിൾ (അമെൻഡ്മെന്റ്) (The Motor Vehicles (Amendment)) ബില്ലും (2017), സ്റ്റേറ്റ് ബാങ്ക് (The State Banks (Repeal and Amendment)) ബിൽ 2017 ഉം സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *