Sat. Apr 20th, 2024

കൊളം‌ബോ

Rohit_2018Mar6
ട്വന്റി ട്വന്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ശർമ്മ താരതമ്യം ചെയ്തു

കുറച്ചു സമയത്തെ കളിയിൽ ആരു ജയിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന്, ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ഘടനയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി താരതമ്യപ്പെടുത്തിയ ശേഷം ഇന്ത്യയുടെ താത്ക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ തിങ്കളാഴ്ച പറഞ്ഞു.

“ശ്രീലങ്കൻ സ്കിപ്പർ ദിനേഷ് ചാണ്ഡിമലും, ബംഗ്ലാദേശ് ക്യാപ്റ്റൻ മുഹമ്മദുള്ള റിയാദും ഇതേ പോലെതന്നെയാണ് ചിന്തിക്കുക. കാരണം ട്വന്റി ട്വന്റി കുറച്ചു സമയത്തേക്കുള്ള കളിയാണ്. അതിൽ ഏതു ടീമിനും എതിർ ടീമിനെ പരാജയപ്പെടുത്താം. ഒന്നോ രണ്ടോ ഓവറിൽ കളിയുടെ ഗതി മാറാം. പക്ഷേ, ഇംഗ്ലീഷ് പ്രീമിയർ ലീഗുപോലെത്തന്നെ ഏതു ടീമിനാണ് ജയമെന്ന് തീരുമാനിക്കാനാവില്ല.” ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി ട്വന്റി ത്രിരാഷ്ട്ര സീരീസിനു മുമ്പായി മാദ്ധ്യമങ്ങളോട് ശർമ്മ പറഞ്ഞു.

ഈ മത്സരത്തിൽ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് പങ്കെടുക്കുന്നത്. ഏഴു ദിവസത്തെ കളിയിലെ ആ‍ദ്യദിവസമായ ചൊവ്വാഴ്ച ആതിഥേയരായ ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടും.

പത്രസമ്മേളനത്തിനു മുമ്പ് മൂന്നു ക്യാപ്റ്റന്മാരും ചേർന്ന് ട്രോഫി അനാച്ഛാദനം ചെയ്തു.

ടീമിനെ നയിക്കുന്നത് തനിക്കൊരു ബഹുമതിയാണെന്നും, ഈ സീരീസിലും അതിനൊരു വ്യത്യാസമുണ്ടാവില്ല. ഈ യുവനിരയുടെ പ്രകടനം കാണാൻ ആകാംക്ഷയുണ്ട്” വിരാട് കോഹ്ലിക്കു പകരം ടീമിനു വേണ്ടി കളിക്കാനിറങ്ങുന്ന ശർമ്മ പറഞ്ഞു.

ഇന്ത്യയുടെ ടീമിൽ ഇവരൊക്കെയാണ്:- രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശിഖർ ധവാൻ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സുരേഷ് റെയ്ന, മനീഷ് പാണ്ഡേ, ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ദീപക്ക് ഹൂഡ, വാഷിംഗ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, വിജയ് ശങ്കർ, ശാർദ്ദൂൽ താക്കൂർ, ജയദേവ് ഉനദ്‌കട്ട്, മൊഹമ്മദ് സിറാജ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)